tag:blogger.com,1999:blog-8950518327615910997.post1091835940085862411..comments2024-03-22T19:08:16.719+05:30Comments on എതിരന്‍ കതിരവന്‍: എത്സമ്മ തീർക്കുന്ന സങ്കടങ്ങൾഎതിരന് കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comBlogger20125tag:blogger.com,1999:blog-8950518327615910997.post-47486144173725248672011-01-13T22:58:24.970+05:302011-01-13T22:58:24.970+05:30"എത്സമ്മയെപ്പോലെ ഒരു കൊച്ചുപെൺകുട്ടിയ്ക്ക് സാ..."എത്സമ്മയെപ്പോലെ ഒരു കൊച്ചുപെൺകുട്ടിയ്ക്ക് സാധിയ്ക്കുന്നതാണിതൊക്കെ എന്നത് ഒരു മിത് തന്നെ"

അത് വളരെ കറക്റ്റ് ആണ്. മലയാളത്തിലെ ഏതു കച്ചവട സിനിമയ്ക്കാണ് ഈ മിതിക്കല്‍ സ്വഭാവമില്ലാത്തത്. കേരളം പോലെ ഒരു സംസ്ഥാനത്ത് സംഭവിക്കാന്‍ വിദൂര സാധ്യതപോലുമില്ലാത്ത കാര്യങ്ങള്‍ സിനിമയില്‍ കാണിച്ചാല്‍ അത് വിജയിക്കുമെന്നുള്ള സംവിധായകന്റെ പ്രത്യാശ ആയിരിക്കാം എല്‍സമ്മ എന്നാ സിനിമ. എല്‍സമ്മ എന്ന കഥാപാത്രത്തിലെ ത്യാഗത്തിന്റെ അംശം എടുത്ത് കളഞ്ഞിരുന്നെങ്കില്‍ ഇതൊരു പക്ഷെ കുറച്ചു വ്യത്യസ്ഥമായേനെ.

നന്നായി എതിരന്‍. കിടിലന്‍ റിവ്യു :-)Jain Andrewshttps://www.blogger.com/profile/11018304990145848462noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-37684595737900569602010-11-19T23:04:53.718+05:302010-11-19T23:04:53.718+05:30Mashe,
Nice...
I read your article in kalakaumudi...Mashe,

Nice...
I read your article in kalakaumudi..

Science ariyathathinal oru chukkum manasilayilla !

snehathode,
Appooppanഅദ്വൈതം അപ്പൂപ്പന്https://www.blogger.com/profile/11640249654119643333noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-28800908241378274542010-10-22T01:34:30.131+05:302010-10-22T01:34:30.131+05:30>>ശരിക്കും സിനിമയെക്കുറിച്ചുള്ള എഴുത്ത്, സിന...>>ശരിക്കും സിനിമയെക്കുറിച്ചുള്ള എഴുത്ത്, സിനിമയോട് ബന്ധപെട്ട് മാത്രം നിൽക്കേണ്ട ഒന്നാണോ?<< അല്ലല്ലോ... സിനിമയുടെ വായന ഒരിക്കലും സിനിമയോട് ചേര്‍ന്ന് തന്നെ പോവണം എന്ന് ഞാന്‍ കരുതുന്നില്ല. കഥാകൃത്തു ഉദ്ദേശിക്കുന്നത് തന്നെ വായിക്കുന്ന ആളും മനസ്സിലാക്കണം എന്നില്ല എന്നെനിക്കറിയാം ...വരികള്‍ക്കിടയിലെ വായന സുഖം തന്നെയാണ് ...പക്ഷെ അത്തരം ഒരു വായനക്ക് പോലും ഈ കഥയോ കഥ മുന്നോട്ടു വെക്കുന്ന കാര്യങ്ങളോ പ്രചോദനമാകുന്നുണ്ടോ എന്നതാണ് സംശയം ... ഞാന്‍ മറ്റൊരു സിനിമയുമായി താരതമ്യം ചെയ്തത് മറന്നേക്കു ... പിന്നെ ഈ എഴുത്തിനെ ഒരിക്കലും ഒരു സാദാ നിരൂപണമായി കണ്ടല്ല ഞാനങ്ങനെ ഒരു വിമര്‍ശനം ഉന്നയിച്ചത് ... എല്‍സമ്മ എന്ന സിനിമയെ വിടാം ; എല്‍സമ്മ എന്ന സിനിമയിലെ കഥയെടുക്കാം ;അത് ഒരു ഉപരി വായനക്ക് പ്രേരകമാവുന്ന എന്തെങ്കിലും മുന്നോട്ടു വെക്കുന്നതായി തോന്നിയില്ല അത്ര മാത്രം ...

>>ഒന്നാംതരം നിരുപണങ്ങൾ വന്നിട്ടുണ്ട്. The man who saved Britain ഉദാഹരണം. അവരോടും വിനയൻ ആവശ്യപ്പെടുമോ ഈ എഴുത്ത് നല്ല സിനിമകളെക്കുറിച്ച് എഴുതാൻ?<< എല്‍സമ്മ എന്നൊരു സിനിമയെക്കുറിച്ചാണ് ഞാന്‍ പറയുന്നത് ... ഒരു വാണിജ്യ സിനിമയെന്ന് പറഞ്ഞു മാറ്റി നിര്‍ത്തിയാല്‍ പോലും ലോകസിനിമകളുടെ ചരിത്രത്തില്‍ ബോണ്ട് സിനിമകള്‍ക്കും സ്ഥാനമില്ലെ? പിന്നെ ഒരു ആവശ്യപ്പെടല്‍ ഇവിടെയില്ല, മറിച്ച് ഇത്രയും നന്നായൊരു എഴുത്ത് ഈ സിനിമയുടെ കഥയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നു എന്നതിലുള്ള സങ്കടം ... ഒരു പക്ഷെ എല്‍സമ്മ എന്ന സിനിമയുടെ കഥയോടുള്ള മുഷിവ് എന്റെ ഈ പോസ്റ്റിനോടുള്ള നെഗറ്റീവ് സമീപനത്തിന് ഒരുപക്ഷെ കാരണമാവുന്നുമുണ്ടാവാം...വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-90507354339696410472010-10-21T23:13:03.051+05:302010-10-21T23:13:03.051+05:30വിനയന്റെ കാഴ്ചപ്പാടിൽ ചില്ലറ പ്രശ്നങ്ങളുള്ളതു പോലെ...വിനയന്റെ കാഴ്ചപ്പാടിൽ ചില്ലറ പ്രശ്നങ്ങളുള്ളതു പോലെ തോന്നുന്നു.
1.സിനിമ നല്ലതോ ചീത്തയോ എന്നതല്ല ഇവിടെ വിഷയം.
2.എത്സമ്മ മോശവും പ്രാഞ്ചിയേട്ടൻ നല്ലതുമാണെന്നത് വിനയന്റെ അഭിപ്രായം എന്നതിൽ കവിഞ്ഞ് പ്രത്യേകിച്ച് പരിഗണനയർഹിക്കുന്ന പരാമർശമൊന്നുമല്ല.
3.മോശമായ സിനിമയെക്കുറിച്ച് എഴുതുന്നതും മോശമായിരിക്കണമെന്നാണോ? റിവ്യൂവിന്റെ മികവ് സിനിമയുടെ മികവിനു ആനുപാതികമായിരിക്കണമെന്നോ?

ശരിക്കും സിനിമയെക്കുറിച്ചുള്ള എഴുത്ത്, സിനിമയോട് ബന്ധപെട്ട് മാത്രം നിൽക്കേണ്ട ഒന്നാണോ? അതിനു സ്വന്തമായൊരു സാംസ്കാരിക-അസ്ഥിത്വം പാടില്ലേ?

നല്ലതെന്നോ ചീത്തയെന്നോ മാർക്കിട്ടു വർഗീകരിക്കുന്ന ‘അഭിപ്രായമെഴു’ത്തല്ല ഈ പോസ്റ്റ്; ഒരു റിവ്യൂ ആണ്. അതിനെ ആ തലത്തിൽ കാണാൻ ശ്രമിച്ചാൽ നന്നായിരുന്നു.

സാധാരണയായി, സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവരൊക്കെത്തന്നെ ലോ-എൻഡ് ഫിലിമുകളായി അവഗണിക്കുന്നവയാണ് ജെയിംസ് ബോണ്ട് പടങ്ങൾ. അഥവാ ആർട്ട്ഹൗസ് ശീലങ്ങൾ പരിചയമുള്ളവർക്ക് മോശം എന്നു തോന്നുന്നവ. ജെയിംസ് ബോണ്ട് ഫിലിമുകളെക്കുറിച്ച് നല്ല ഒന്നാംതരം നിരുപണങ്ങൾ വന്നിട്ടുണ്ട്. The man who saved Britain ഉദാഹരണം. അവരോടും വിനയൻ ആവശ്യപ്പെടുമോ ഈ എഴുത്ത് നല്ല സിനിമകളെക്കുറിച്ച് എഴുതാൻ?

എന്തിനെക്കുറിച്ച് എഴുതണമെന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും കൊടുത്തുകൂടെ?Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-73703498116535410422010-10-21T10:04:29.847+05:302010-10-21T10:04:29.847+05:30എനിക്ക് ഇഷ്ടപ്പെട്ടില്ല ഈ സിനിമ. ലാൽജോസിനു ഇതെന്ത...എനിക്ക് ഇഷ്ടപ്പെട്ടില്ല ഈ സിനിമ. ലാൽജോസിനു ഇതെന്തുപറ്റി?
(ഓ ടോ : അടുത്ത കാലത്ത് കണ്ട ഒരു നല്ല സിനിമ: പ്രാഞ്ചിയേട്ടൻ ദ സെയിന്റ്)Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-35370259619357444302010-10-19T04:13:07.739+05:302010-10-19T04:13:07.739+05:30വിനയൻ:
ഇത് “സിനിമയ്ക്കുവേണ്ടി’ എഴുതിയതല്ല. ഈ സിനിമ...വിനയൻ:
ഇത് “സിനിമയ്ക്കുവേണ്ടി’ എഴുതിയതല്ല. ഈ സിനിമയെ നല്ലതൊ ചീത്തയോ എന്ന് മാർക്കിട്ടു തീരുമാനിക്കാനും ഉദ്ദേശമില്ല.
ഒരു പെണ്ണ് വന്ന് കേരളസമൂഹത്തിലെ അപചയങ്ങൾക്ക് തകിടെഴുതിക്കെട്ടി ബാധയകറ്റുന്നു എന്ന സ്വപ്നം എന്തേ ഇന്ന് പ്രമേയമാക്കപ്പെടുന്നു എന്ന ചോദ്യമാണ് ഞാൻ മുന്നിൽ വയ്ക്കാൻ ശ്രമിച്ചത്. എത്സമ്മയെപ്പോലെ ഒരു കൊച്ചുപെൺകുട്ടിയ്ക്ക് സാധിയ്ക്കുന്നതാണിതൊക്കെ എന്നത് ഒരു മിത് തന്നെ.

‘എന്തുകൊണ്ട് എത്സമ്മ’ എന്ന ഭാഗത്ത് ഈ സിനിമയുടെ പ്രമേയപരമായ സാംഗത്യം വിശദീകരിച്ചിട്ടുണ്ട്. പെണ്ണത്തമില്ലാത്ത ധൈര്യവതിയായ പെണ്ണ് അവസാനം അതൊക്കെ കളഞ്ഞുകുളിച്ച് ആണിന്റെ/നായക്ന്റെ അടുത്ത് നല്ല വേഷവുമിട്ട് (ചൂഡീദാറോ ജീൻസ്/ഷർടോ ധരിയ്ക്കുന്നവളാണെങ്കിൽ സാരിയിലേയ്ക്ക് മാറും) അടിയറവ് പറഞ്ഞ് സിനിമയും സമൂഹവും “നല്ല പെൺകുട്ടി’ എന്ന് നിർവ്വചിച്ച കളത്തിൽ എത്തിക്കൂടുകയാണ് പതിവ്. ‘കന്മ്ദം’ എന സിനിമാ ഓർക്കുക. മോഹൻലാൽ നായകൻ ആയതുകൊണ്ട് തന്റേടിയായ ഒരു പെണ്ണ്, വേഷം കെട്ടലുകൾ ഇല്ലാത്തവൾ ഈ നിബന്ധനകൾക്ക് കീഴടങ്ങുന്നു (മഞ്ജു വാര്യർ കഥാപാത്രം).
ധാർഷ്ട്യക്കാരൻ നായകൻ, അയാളുടെ പ്രഭാവത്തിൽ ബലഹീനയായി അദൃശയായി നിലകൊള്ളുന്ന പെണ്ണ് എന്ന മലയാളസിനിമാ ഇന്നോളം പടച്ചുവിട്ട വ്യവസ്ഥയ്ക്ക് മറുപടിയാണ് എത്സമ്മ. ആ രീതിയുടെ അന്ത്യവും.

തന്നേക്കാൾ പ്രായം കൂടിയ ഒരു മദ്യപാനിയെ ചെകിട്ടത്തടിച്ച് മര്യാദ പഠിപ്പ്ക്കുന്ന ഒരു നായികയെ അവതരിപ്പിച്ചു എന്നത് ഇൻഡ്യൻ സിനിമയിൽ തന്നെ ആദ്യമാണ്. പെണ്ണ് തെറ്റു ചെയ്താൽ അതിനു എപ്പോഴെങ്കിലും ശിക്ഷ നൽകുന്നതായി ദൃശ്യപ്പെടുത്തണമെന്നത് ഹോളിവുഡ്ഡിലെപ്പോലും ലിഖിത നിയമങ്ങളിൽ ഒന്നായിരുന്നു.

അതീവ സ്ത്രീ വിരുദ്ധമായ ഹിന്ദി സിനിമയിൽ സ്വൽപ്പം ആത്മാഭിമാനമുള്ള പെണ്ണിനെ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം കണ്ടിട്ടുണ്ട്. നായകന്റെ/ഭർത്താവിന്റെ എല്ലാ തെറ്റുകൾക്കും മാപ്പുനൽകി നല്ലപിള്ള ചമയേണ്ടി വരുന്ന സ്ത്രീകൾക്കിടയിൽ “യേ നസ്ദീകിയാ” എന്ന സിനിമയിലെ നായിക വേറിട്ട് നിലകൊള്ളുന്നു. മറ്റൊരു പെണ്ണിന്റെ കൂടെപ്പോയി തന്നെ അവഗണിച്ച ഭർത്താവ് മാപ്പു പറഞ്ഞ് തിരിച്ചെത്തുമ്പോൾ അവൾ അയാളെ സ്വീകരിയ്ക്കുന്നില്ല. വി. ശാന്താറാം അതീവ ധൈര്യത്തോടെ അകക്കാമ്പുള്ള ശകുന്തളയെ അവതരിപ്പിച്ചിട്ടുണ്ട് പണ്ട്. ദുഷ്യന്തൻ അവസാനം വന്നു വിളിയ്ക്കുമ്പോൾ പുറത്തോാട്ടു വച്ച കാൽ അകത്തേയ്ക്കു വലിയ്ക്കുന്നു ശാന്താറാമിന്റെ ശകുന്തള.

വ്യവസ്ഥാപനത്തിനു മേൽ അധികാരം സ്ഥാപിക്കുന്ന എത്സമ്മ പുതിയ കഥാപാത്രം തന്നെ.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-58387665240985526832010-10-17T12:50:00.989+05:302010-10-17T12:50:00.989+05:30ഒരു നല്ല സിനിമയെക്കുറിച്ച് ആണ് ഇങ്ങനെ ഒരു എഴുത്ത് ...ഒരു നല്ല സിനിമയെക്കുറിച്ച് ആണ് ഇങ്ങനെ ഒരു എഴുത്ത് എഴുതിയിരുന്നതെങ്കില്‍!.. കലാപരമായും കഥാപരമായും ഒരുപാട് പിന്നില്‍ നില്ക്കുന്ന ഈ സിനിമക്ക് വേണ്ടി ഇങ്ങനെ ഒരു എഴുത്തോ? ...വാണിജ്യപരമായി ഒരു പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ചില രംഗങ്ങള്‍ ഉണ്ടെന്നത് ഒഴിച്ചാല്‍ ഈ സിനിമ ഒന്നും തന്നെ മുന്നോട്ടു വെക്കുന്നില്ല... സമകാലീന മലയാളി സിനിമകളുമായി തട്ടിച്ചു നോക്കിയാല്‍ മുന്നില്‍ നില്ക്കുന്നു എന്ന് പറഞ്ഞാലും, കൂട്ടത്തില്‍ ഇറങ്ങിയ പ്രാഞ്ഞിയേട്ടനെക്കാളും കാതങ്ങള്‍ പിന്നിലാണ് ഈ സിനിമയുടെ നിലവാരം...
ലേഖനത്തിലെ മറ്റു ഭാഗളോട് യോജിപ്പുണ്ടെങ്കിലും എല്സമ്മയെക്കുറിച്ചെഴുതിയ ഭാഗങ്ങളോട് പൂര്‍ണമായി വിയോജിക്കുന്നു. >>പുതിയ കുപ്പിയിലെ പഴയവീഞ്ഞിലാണ് ഈ ചായം ചാലിച്ചതെങ്കിലും. സമകാലീനത എന്നതിലുള്ള പ്രത്യാശയാണ് ഈ ചിന്താപദ്ധതിയ്ക്ക് സാഫല്യമണയ്ക്കുന്നത്<< എല്‍സമ്മയും ഈ രീതികളില്‍ നിന്നും വിഭിന്നയല്ല...മുന്‍പ് ഒരു നായകത്വത്തിന് കീഴില്‍ വിളമ്പിയിരുന്ന കാര്യങ്ങള്‍(ഇന്ന് ക്ലീഷേകള്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കാവുന്ന കഥാശകലങ്ങള്‍) ഇവിടെ പാത്രം മാറ്റി നായികയുടെ കീഴിലാക്കി... അതും പൂര്‍ണമായി നായികയല്ല, മറിച്ച് പുരുഷന്റെ ഷര്‍ട്ടും മറ്റും ധരിച്ചാണ് അവളെ കാണിക്കുന്നത് ... സിന്ധുരാജ് കീ ജയ്!...വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-48899274526939739882010-10-16T16:36:11.366+05:302010-10-16T16:36:11.366+05:30താങ്കളിത് ആ സിനിമയിറങ്ങുന്നതിന് മുന്‍പ് എഴുതിയിരുന...താങ്കളിത് ആ സിനിമയിറങ്ങുന്നതിന് മുന്‍പ് എഴുതിയിരുന്നെങ്കില്‍!

ശിക്കാറിനും, പ്രാഞ്ചിയേട്ടനും ടിക്കറ്റ് കിട്ടാത്തവന്മാര് വന്ന് ഈ നൂറ്റാണ്ടിലെ തന്നെ അതിഗംഭീരമായ ഒരു പ്രമേയത്തിനെ ചവുട്ടിക്കൂട്ടിയില്ലേ.
ഇതു പോലൊരു സിനിമ!ത്രിശ്ശൂക്കാരന്‍https://www.blogger.com/profile/15308728526520363547noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-81740390400286355222010-10-16T12:24:34.776+05:302010-10-16T12:24:34.776+05:30എല്സമ്മയോ.....അതാരാ...?എല്സമ്മയോ.....അതാരാ...?നിരാശകാമുകന്‍https://www.blogger.com/profile/05782077296063044079noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-64862757722457541372010-10-15T20:22:12.252+05:302010-10-15T20:22:12.252+05:30സിനിമ ഇതുവരെ കാണാത്തതുകൊണ്ട് സ്വന്തം നിലക്കൊരഭിപ്ര...സിനിമ ഇതുവരെ കാണാത്തതുകൊണ്ട് സ്വന്തം നിലക്കൊരഭിപ്രായം പറയാൻ നിവൃത്തിയില്ല.
എങ്കിലും കഥാപാത്രസൃഷ്ടിയിൽ കേരളത്തിന്റെ വർത്തമാനകാല അബോധമനസ്സ് ചെലുത്തിയ സ്വാധീനം പഠിക്കാനുള്ള ഉദ്യമം രസമായി.

“എത്സമ്മ മുഴുവൻ പെണ്ണായിരിക്കാൻ പുരുഷാധിപത്യ മലയാളി മനസ്സും സിനിമയും ഒരേപോലെ സമ്മതിയ്ക്കുകയില്ല. അതുകൊണ്ടാണു എത്സമ്മ ആൺകുട്ടിയാണെന്ന് ആദ്യം തന്നെ പറഞ്ഞുവയ്ക്കുന്നത്. “
നല്ല നിരീക്ഷണം!
ക്യാബിനറ്റിൽ ഉള്ള ഒരേയൊരു പുരുഷൻ ഇന്ദിരാഗാന്ധിയായിരുന്നു എന്ന് പണ്ടൊരു അഭിപ്രായം കേട്ടിട്ടില്ലേ?

വീട്ടിലും നാട്ടിലും മിടുമിടിക്കിപ്പെണ്ണുങ്ങൾ എത്രതന്നെ കസറിയാലും,കാര്യപ്രാപ്തി പുരുഷന് മാത്രം അവകാശപ്പെട്ടതാണെന്ന മൌഢ്യം ഇന്നും വെച്ചു പുലർത്തുന്ന മലയാളീമനസ്സിനെ അഴിച്ചുപണിയാൻ ശ്രമിക്കുന്ന,എന്നാൽ മനസ്സാലേ അതിന് വിപരീതം പറയുന്ന അഴിച്ചുപണിക്കാരന്റെ ഉള്ളിലിരുപ്പ് വലിച്ച് പുറത്തിട്ടുവല്ലോ.അതാണസ്സലായത് :-)ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-28502195632493981462010-10-15T14:27:18.556+05:302010-10-15T14:27:18.556+05:30"പക്ഷേ ചിത്രം നന്നായില്ല എന്ന് ഖേദപൂർവ്വം..&q..."പക്ഷേ ചിത്രം നന്നായില്ല എന്ന് ഖേദപൂർവ്വം.."

Well said "Sreenathan".Babu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-50344160206363519972010-10-15T14:09:38.808+05:302010-10-15T14:09:38.808+05:30മീശ പിരിച്ചു വെച്ച് മുണ്ട് മടക്കി കുത്തി തിന്മയെ ന...മീശ പിരിച്ചു വെച്ച് മുണ്ട് മടക്കി കുത്തി തിന്മയെ നേരിടുന്ന നായകന്മാരെ കണ്ടു മടുത്ത നമുക്ക് ഈ മീശയുള്ള പെണ്‍കുട്ടിയിലൂടെ തിന്മക്കെതിരെ ജയിക്കാം. നല്ല ലേഖനം.shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-27981593971342986762010-10-15T13:13:55.755+05:302010-10-15T13:13:55.755+05:30ലോകത്തെ മുഴ്വോൻ പ്രശ്നങ്ങളും ഇനി ഒരു പെങ്കുട്ടി വ...ലോകത്തെ മുഴ്വോൻ പ്രശ്നങ്ങളും ഇനി ഒരു പെങ്കുട്ടി വന്ന് പരിഹരിക്കും എന്ന മിത്ത് രസായിട്ട്ണ്ട്.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-37895183429015816792010-10-15T10:52:30.546+05:302010-10-15T10:52:30.546+05:30ശ്രീനാഥൻ പറഞ്ഞതിന്റെ അടീലൊരൊപ്പ്
ലാല്‍ജോസ് അവടെണ്ട...ശ്രീനാഥൻ പറഞ്ഞതിന്റെ അടീലൊരൊപ്പ്

ലാല്‍ജോസ് അവടെണ്ടോ? കേൾക്കുന്നുണ്ടോാാഅചിന്ത്യhttps://www.blogger.com/profile/05120313231906220446noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-1681535002799184222010-10-15T10:40:39.620+05:302010-10-15T10:40:39.620+05:30നല്ല ലേഖനം, പക്ഷേ ചിത്രം നന്നായില്ല എന്ന് ഖേദപൂർവ്...നല്ല ലേഖനം, പക്ഷേ ചിത്രം നന്നായില്ല എന്ന് ഖേദപൂർവ്വം..ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-49063185761200172742010-10-15T10:19:47.446+05:302010-10-15T10:19:47.446+05:30എല്‍സമ്മയുടെ പല പ്രവൃത്തികളും അവിശ്വസനീയം ആണോ . വാ...എല്‍സമ്മയുടെ പല പ്രവൃത്തികളും അവിശ്വസനീയം ആണോ . വായിച്ചപ്പോള്‍ അങ്ങനെ തോന്നി .sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-23305461562593391452010-10-15T10:08:30.520+05:302010-10-15T10:08:30.520+05:30ഒരു പാട്ട് കൂടി പാടിയേച്ച് പോട്ടെ..!
ട്രാക്കുവാൻ ...ഒരു പാട്ട് കൂടി പാടിയേച്ച് പോട്ടെ..!

ട്രാക്കുവാൻ മറന്നു പോയ്..
കമന്റുകളാം എൻ കൂട്ടുകാർ..കിരണ്‍സ്..!!https://www.blogger.com/profile/06870016145061671040noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-27444346664159497282010-10-15T10:03:43.976+05:302010-10-15T10:03:43.976+05:30സിന്ധുരാജ് അമേരിക്കയിലെങ്ങാനും വന്നാൽ കാണാതെ പോവുക...സിന്ധുരാജ് അമേരിക്കയിലെങ്ങാനും വന്നാൽ കാണാതെ പോവുകേല:).ആ കുഞ്ചാക്കോ ബോബന്റെ പാത്രസൃഷ്ടിയും കാസ്റ്റിംഗിന്റെ രീതികളും ജസ്റ്റിഫൈ ചെയ്ത ഭാഗം ഗംഭീരമെങ്കിലും മൊത്തത്തിൽ താങ്കൾ എന്താണ് കൃത്യമായി ഉദ്ദേശിക്കുന്നതെന്ന് മനസിലാവുന്നില്ല.കഥ മുഴുവൻ പറയാതെ പുട്ടിനു തേങ്ങ ഇടുന്നത് മാതിരി പീസ്,പീസ്.ഒന്നുകിൽ നിരൂപണം,അല്ലെങ്കിൽ കഥമുഴുവൻ പറയണം.ഇതൊന്നുമല്ലാതെ..!കിരണ്‍സ്..!!https://www.blogger.com/profile/06870016145061671040noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-45027509168231195082010-10-15T09:50:36.790+05:302010-10-15T09:50:36.790+05:30നല്ല ലേഖനം മാഷേ.
ചിത്രം കണ്ടില്ല, കാണണംനല്ല ലേഖനം മാഷേ.

ചിത്രം കണ്ടില്ല, കാണണംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-1468934726869847052010-10-15T09:13:15.662+05:302010-10-15T09:13:15.662+05:30എത്സമ്മ എന്ന ആൺകുട്ടി എന്ന സിനിമ മലയാളിയുടെ മോഹങ്ങ...എത്സമ്മ എന്ന ആൺകുട്ടി എന്ന സിനിമ മലയാളിയുടെ മോഹങ്ങൾ പൂർത്തീകരിക്കുകയാണ്. എത്സമ്മ ഒരു മിത് തന്നെ.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.com