Thursday, January 9, 2014

ഉദയഭാനു-ചരിത്രം,സത്യം

               
                      70കളുടെ പകുതി. ഉദയഭാനു യേശുദാസിനെക്കൊണ്ട് “ശബരിഗിരീശ്വര സൌഭാഗ്യദായകാ ശരണംതവ ചരണം” ഉം”ജീവപ്രപഞ്ചത്തിൻ ആധാരമൂർത്തിയാം” ഉം പാടിയ്ക്കുന്നു. ദേവസ്വംബോർഡ് (ജി. പി.മംഗലത്തുമഠം-പ്രസുഡന്റ്) നിർമ്മിച്ച ‘അയ്യപ്പഭക്തിഗാനങ്ങൾ” എന്ന ആൽബത്തിനു വേണ്ടി. യേശുദാസിനുവേണ്ടി “അല്ലിയാമ്പൽക്കടവിലന്നരയ്ക്കു വെള്ളം“ ഉൾപ്പടെപാട്ടുകൾ നീക്കിവച്ചയാളാണ് ഉദയഭാനു.

              കറുപ്പും വെളുപ്പും: ഉദയഭാനുവിന്റെഷർട് ശ്രദ്ധിക്കുക. കറുപ്പ് ഷേഡിലുള്ളതോ നിറബാഹുല്യമുള്ളതോ  ആയ  വേഷത്തിലാണ്  അദ്ദേഹം കാണപ്പെട്ടത്. ബാല്യകാലം അതികഷ്ടതരമായതിനാലായിരിക്കാം പിൽക്കാലജീവിതം നിറങ്ങൾ നിറഞ്ഞതാക്കാൻ ശ്രമിച്ചത് എന്നൊരു  പരാമർശമുണ്ട്.

9 comments:

എതിരന്‍ കതിരവന്‍ said...

യേശുദാസിന്റെ വളർച്ചയിൽ ഉദയഭാനുവിനു ഒരു പങ്കുണ്ട്. ആ ചരിത്രസത്യം ഈ ഫോടോയിൽ.

Balu said...

ഉദയഭാനുച്ചേട്ടനു നിറങ്ങളുള്ള ആധുനിക വസ്ത്രങ്ങളോട്‌ അഭിനിവേശം പണ്ടേയുണ്ടായിരുന്നു. 50 കളിൽ കോഴിക്കോട്‌ ആകാശവാണിയിൽ ഉണ്ടായിരുന്ന കാലത്ത്‌ ടീ ഷർട്ടും പാന്റ്സും ധരിച്ചു ഓഫീസിൽ വന്നിരുന്ന ഏക വ്യക്തി അദ്ദേഹമായിരുന്നു. അന്നത്തെ അസി സ്റ്റേഷൻ ഡയരക്ടർ " മാന്യമായി വസ്ത്രം ധരിച്ചുവ്‌ എണം ആഫീസിൽ വരാൻ" എന്ന് അദ്ദേഹത്തെ ഗുണദോഷിച്ചതായി സഹപ്രവർത്തകനായിരുന്ന ഏട്ടൻ പറഞ്ഞറിവുണ്ട്‌ !

Jijo said...

ഈ ഫോട്ടോക്കും വിവരത്തിനും നന്ദി!

vettathan said...

ഒരു കാലഘട്ടത്തിന്റെ അനുസ്മരണം

Jayashree said...

‘സമസ്യ‘യിലെ കിളിചിലച്ചു എന്ന അപൂർവ്വഭംഗിയുള്ള ഗാനം സ്വയം പാടാതെ യേശുദാസിനെക്കൊണ്ടാണ് പാടിച്ചത് എന്നുമോർക്കാം

ബിനു ജോര്‍ജ് said...

അപൂർവ്വചിത്രത്തിനു നന്ദി.

‘ആധുനിക വസ്ത്രങ്ങളോടുള്ള അഭിനിവേശം’ ശ്രീ ഉദയഭാനുവിൽ അവസാനകാലങ്ങളിൽ അരോചകമാംവിധം മുഴച്ചു നിന്നു. കോലംകെട്ടി അഴകിയരാവണനായി നിന്ന അദ്ദേഹത്തിന്റെ വൃദ്ധരൂപം ഗാനപ്രേമിയായ എന്നെ സങ്കടപ്പെടുത്തിയിരുന്നു.

ajith said...

ഷോമാന്‍ ആയില്ലെങ്കിലും..!!

Jijo said...

@ബിനു ജോർജ്ജ്, ഒരാൾ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് മറ്റുള്ളവർ ഒരു കോഡ് ഉണ്ടാക്കുന്നതാണ് തെറ്റ്. ചുരുങ്ങിയ പക്ഷം നഗ്നത പ്രദർശിപ്പിക്കുന്നതോ സജസ്റ്റീവ് ആയതോ ആയ വസ്ത്രങ്ങളല്ലാത്തിടത്തോളം ഒരു പരാതിക്ക് പോലും സ്കോപ്പില്ല.

keraladasanunni said...

പ്രതിഭശാലിയാ ഗായകന്ന് ആദരാഞ്ജലികള്‍