Tuesday, July 22, 2008

‘മാതൃഭൂമി‘യില്‍ എന്റെ ബ്ലോഗ് പോസ്റ്റ്

മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് പുതുതായി തുടങ്ങിയ ‘ബ്ലോഗന’ എന്ന സെക്ഷന്‍ (ബ്ലോഗില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റുകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്ന ഇടം)-ല്‍ എന്റെ ‘ഇരട്ടവാന്റെ ലിംഗപ്രതിസന്ധി’ എന്ന പോസ്റ്റ് വന്നിരിക്കുന്ന വിവരം അറിയിക്കാന്‍ സന്തോഷമുണ്ട്. ബ്ലോഗിന്റെ അപ്രതിഹതമായ സാന്നിദ്ധ്യത്തിന്റെ അംഗീകാരം.

കഴിഞ്ഞകൊല്ലം ഇവിടെ വന്നുകയറിയപ്പോള്‍ ഇത്രയ്ക്കൊന്നും വിചാരിച്ചില്ല. എഴുത്ത് ഒന്നാമതേ പരിചയമില്ലായിരുന്നു-ചില സ്റ്റേജ് ഷോകള്‍ക്ക് സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ടെന്നല്ലാതെ. എന്നെ ഇവിടെത്തന്നെ പിടിച്ചുനിറുത്തിയ നിങ്ങളെല്ലാവര്‍ക്കും ഇതാ അതീവ സന്തോഷത്തോടെ ഒരു കെട്ടിപ്പിടുത്തം! ബലമായി ഇവിടെ കൊണ്ടു വന്ന സിബു(വരമൊഴി)വിനെ പിന്നെ കണ്ടോളാം.

37 comments:

എതിരന്‍ കതിരവന്‍ said...

മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് പുതുതായി തുടങ്ങിയ ബ്ലോഗന എന്ന സെക് ഷനില്‍ എന്റെ ഒരു പോസ്റ്റാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ ആഴ്ച്ചത്തെ ലക്കം നോക്കുക.
ബ്ലോഗിനു കിട്ടുന്ന അംഗീകാരം.
എന്നെ ഇവിടെ പിടിച്ചു നിറുത്തിയ എല്ലാവര്‍ക്കും നന്ദി.

പാഞ്ചാലി :: Panchali said...

അഭിനന്ദനങ്ങള്‍!

രാജേഷ്‌ ആര്‍. വര്‍മ്മ said...

എതിരാ, അഭിനന്ദനങ്ങള്‍! ഞാന്‍ അന്നേ പറഞ്ഞില്ലേ?

മാതൃഭൂമി പംക്തി തുടങ്ങിയത്‌ ബൂലോകത്തിനും ഒരു അംഗീകാരം തന്നെ.

ബഹുവ്രീഹി said...

മാഷെ ഖൊഠുഗ്ഗൈ..

എതിരൻ മാഷ് കീ ജയ്.

പറഞ്ഞിരുന്നുവെങ്കിലും ഈ ആഴ്ചത്തെ പതിപ്പിൽ തന്നെ വന്നുവെന്നറിഞ്ഞതിൽ.

സന്തോഷം. അഭിനന്ദൻസ്..

***

അലോ, ഈയാഴ്ചത്തെ മാ‍ത്രൂമിയിലെ ബ്ലൊഗനയിൽ ആർടിക്കിളെഴ്ത്യ ആ ചുള്ളൻല്ല്യെ? അത് മ്മഡെ സ്വന്താളാട്ടാ.

ഞാനറിയും നൂനമെന്നെയുമറിയും. അഭിമാനം മാഷെ.

ഈയാഴ്ചത്തെ മാതൃഭൂമി കിട്ട്വോന്നു നോക്കട്ടെ. അച്ചടിമഷിയിൽ പോസ്റ്റ് വീണ്ടും വാ‍യിക്കാൻ.

എനിക്ക് ചിക്കൻബിരിയാണിയാണ് ഇഷ്ടം.

Anonymous said...

അഭിനന്ദനങ്ങള്‍..കൂടുതല്‍പ്പേര്‍ എതിരന്റെ കൃതികള്‍ വായിക്കട്ടെ.

മാവേലി കേരളം said...

എതിരാ

അഭിനന്ദനങ്ങള്‍.

പൊറാടത്ത് said...

അഭിനന്ദന്‍സ് മാഷേ.. സന്തോഷായി..

ദേവന്‍ said...

ethirettaaaaaaaaaaaaaaaaaa
abhivaadyangal!
ningade posteennu thanne mathrubhumi thodangiyath nannayi. column nannayi varum

ജയരാജന്‍ said...

എതിരന്‍ ചേട്ടാ, കംഗാരുലേഷന്‍സ്! (കട: വക്കാരിയാണെന്ന് തോന്നുന്നു :) ) "ഇരട്ടവാന്റെ ലിംഗപ്രതിസന്ധി" എന്ന പോസ്റ്റിലേക്ക് ഒരു ലിങ്കിട്ടിരുന്നെങ്കില്‍ ... വായിക്കാമായിരുന്നു :)

ജയരാജന്‍ said...

കിട്ടിപ്പോയി. ഇനി ലിങ്കില്ലാത്തത് കൊണ്ട് ആരും വായിക്കാതിരിക്കണ്ട :)
കണ്ണൂരാന്‍ ചേട്ടന്‌ നന്ദി!

കണ്ണൂസ്‌ said...

ബ്ലോഗിന്റെ “കനം” അംഗീകരിക്കാന്‍ അച്ചടിമാധ്യമങ്ങള്‍ നിര്‍ബന്ധിതമാവുന്നു. :)

എതിരന്‍‌ജി, അഭിവാദ്യങ്ങള്‍. പറഞ്ഞതു പോലെ ആദ്യ ലേഖനം വരാന്‍ എന്തു കൊണ്ടും അര്‍ഹന്‍!!

കൃഷ്‌ണ.തൃഷ്‌ണ said...

മാഷേ, എന്റെ വക ഒരു സന്തോഷക്കൈ.........ഇന്നാ പിടിച്ചോ..

രഘുവംശി said...

അഭിനന്ദനങ്ങള്‍ എതിരവന്‍..

ശ്രീ said...

ഇന്നലെ തന്നെ അറിഞ്ഞിരുന്നു, കണ്ണൂരാന്‍ മാഷുടെ ബ്ലോഗില്‍ നിന്ന്.

ഹൃദയപൂര്‍വ്വം അഭിനന്ദനങ്ങള്‍ നേരുന്നു, മാഷേ.
:)

സൂര്യോദയം said...

അര്‍ഹതയ്ക്കുള്ള അംഗീകാരം... അഭിനന്ദനങ്ങള്‍.. ഒപ്പം സന്തോഷവും :-)

തഥാഗതന്‍ said...

പുതിയ മാതൃഭൂമിയില്‍ ഇതു വന്നതു കണ്ടു എന്ന് ഒരാള്‍ ഇന്നലെ ഫോണില്‍ പറഞ്ഞു. എന്തായലും ഇന്നു വൈകീട്ട് മാതൃഭൂമി വാങ്ങി വായിച്ചിട്ടു തന്നെ വേറെ കാര്യം..

എന്തായാലും എതിര്‍ കതിര്‍... അഭിനന്ദനങ്ങള്‍
(ബഹു മച്ചാനെ പോലെ ,ഖര രൂപത്തില്‍ ഉള്ള ഒന്നിലും എനിക്ക് താല്‍പ്പര്യമില്ല)

പാമരന്‍ said...

അഭിനന്ദന്‍സ് മാഷേ..

അനാഗതശ്മശ്രു said...

അഭിനന്ദനങ്ങള്‍!

ബഷീര്‍ വെള്ളറക്കാട്‌ said...

അഭിനന്ദനങ്ങള്‍!

കുഞ്ഞന്‍ said...

ബൂലോകത്തിന്റെ അഭിമാനം ഭൂലോകത്തും നിറയട്ടെ..

അഭിനന്ദനങ്ങള്‍ മാഷെ

അഭിലാഷങ്ങള്‍ said...

ആര്‍ട്ടിക്കിള്‍ വായിച്ചു.

വളരെ ഇന്‍ഫര്‍മേറ്റീവാണ്.. നന്ദി.

മാതൃഭൂമി ‘ബ്ലോഗന‘യില്‍ ആദ്യ രചനയായി ഇത് പ്രസിദ്ധീകരിച്ചുകണ്ടതില്‍ വളരെ സന്തോഷം തോന്നുന്നു. എതിരന്‍ കതിരവന്‍ ഇനിയും ബൂലോകത്ത് ഒരു നിറഞ്ഞ സാ‍ന്നിദ്ധ്യമായി തുടരൂ..

എല്ലാവര്‍ക്കും അഭിമാനിക്കാനുള്ള വകയുണ്ട്. നന്ദി.

കൊച്ചുത്രേസ്യ said...

അഭിനന്ദനങ്ങള്‍ എതി-കതിരവാ

ഇനീപ്പോ മാതൃഭൂമീം വായിച്ചു തുടങ്ങണല്ലോ...പണിയായി..

ശ്രീലാല്‍ said...

എതിരന്‍ ചേട്ടനും കതിരവന്‍ ചേട്ടനും എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.. ;)

വെള്ളെഴുത്ത് said...

:) കണ്ടു. ഇരട്ടവാലന്റെ ലിംഗപ്രതിസന്ധിയെന്ന് കുറേനേരം പറഞ്ഞുകൊണ്ടു നടക്കുകയും ബുക്കുകള്‍ക്കിടയില്‍ പതറി നടക്കുകയായിരുന്ന ചില ഇരട്ടവാലന്മാരെ മുന്‍പെങ്ങുമില്ലാത്ത സ്നേഹത്തോടെ നോക്കുകയും ചെയ്തു. പാവങ്ങള്‍!
നേരത്തെ ഇവിടെ വായിച്ച വരികള്‍ തന്നെ താളുകളില്‍ കാണുമ്പോള്‍ എന്തോ, ഉത്സാഹം തോന്നുന്നതരത്തില്‍ ഒരിത്.. അപ്പോള്‍ എന്തായാലും വരമൊഴിയുടെ അത്രവരില്ല അല്ലേ തിരമൊഴി..? അതോ നമ്മുടെയുള്ളിലെ ഉടയ്ക്കാനാവാത്ത ഫ്രെയിമുകള്‍ ഇനിയും ബ്ലോഗിനെ നോണ്‍ ഡീറ്റൈല്‍ഡ് സ്ഥാനത്തു നിന്നു മാറ്റിയിട്ടില്ലാത്തതോ..

സൂരജ് :: suraj said...

എതിരന്‍ ജീ,

അഭിവാദ്യങ്ങള്‍ !

poor-me/പാവം-ഞാന്‍ said...

abhinanthanathinte POOCHA Chendukal

കുമാരന്‍ said...

അപ്രതീക്ഷിത അംഗീകാരം അല്ലേ..
അഭിനന്ദനങ്ങള്‍

കുമാരന്‍ said...

അതിലെ
എടത്താടന്‍..
വലത്താടന്‍ ഭാഗം
കലക്കി കേട്ടോ..

Haree | ഹരീ said...

:-)
ബ്ലോഗിൽ വായിച്ചിരുന്നതാണ് ഇരട്ടവാലന്റെ കാര്യം, എങ്കിലും മാതൃഭൂമി ആഴ്ചപതിപ്പ് വാങ്ങി തന്നെ വായിച്ചു.

ചില സംശയങ്ങൾ ചോദിച്ചുകൊള്ളട്ടെ. (പോസ്റ്റിന്റെപ്പറ്റിയല്ല...)
> ഇത് മാതൃഭൂമി വെറുതെ എടുത്തങ്ങ് പ്രസിദ്ധീകരിച്ചതാണോ? അതോ മാഷിന്റെ അനുവാദമൊക്കെ വാങ്ങിയ ശേഷം പ്രസിദ്ധീകരിച്ചതാണോ?
> പ്രതിഫലം തന്ന് ലേഖനം വാങ്ങുകയാണോ അവർ ചെയ്യുന്നത്?
പ്രത്യേകിച്ച് എന്തെങ്കിലും കാര്യമുണ്ടായിട്ട് ചോദിച്ചതല്ല. അറിയുവാനായി ചോദിച്ചുവെന്നുമാത്രം...

അഭിനന്ദനങ്ങൾ... ഒത്തിരി സന്തോഷത്തോടെ... :-)

പേര് എതിരാൻ കതിരവൻ എന്നായിപ്പോയി, അല്ലേ? :-P
--

ഉഗാണ്ട രണ്ടാമന്‍ said...

അഭിനന്ദനങ്ങള്‍!

അരൂപിക്കുട്ടന്‍/aroopikkuttan said...

എതിരന്‍ ചേട്ടാ..

അഭിനന്ദനങ്ങള്‍!!

താങ്കളുടെ എഴുത്തിന്റെ ഇരട്ടവാലുകള്‍ മാതൃഭൂമി തിരിച്ചറിഞ്ഞ് അംഗീകരിച്ചതിലൂടെ ബൂലോകവായന അച്ചടിയിലേക്കും പടരട്ടെ!

അഭിമാനപൂര്‍വ്വമുള്ള അഭിനന്ദനങ്ങള്‍!!

പ്രയാസി said...

എതിരാ..തന്റെ എഴുത്തൊന്നും പതിരാവില്ലാ..
അഭിനന്ദനാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാസ്..:)

nizarikka said...

വളരെ നന്നായിട്ടുണ്ട് സംഗതി കൊള്ളം കേട്ടോ..

നിസ്സാറിക്ക

വെറുതെയൊന്ന് വിസിറ്റൂ..
http://kinavumkanneerum.blogspot.com/

സിമി said...

അഭിനന്ദനങ്ങള്‍... എതിരനും മാതൃഭൂമിയ്ക്കും.

Sarija N S said...

വൈകി വന്ന അഭിനന്ദനങ്ങള്‍ എടുക്കുമോ? ഇല്ലേലും തരും

Anonymous said...

ഏതിരനു അഭിനന്ദനത്തിന്റെ ഒരു പിടി കതിരുകള്‍ !!!!!!!!!!!!!!!!!!!!!

ഹരിശ്രീ said...

മാഷേ,

ആശംസകള്‍ ....

:)