Thursday, January 3, 2008

“കേളി”യില്‍ എന്റെ ലേഖനം

പ്രിയപ്പെട്ടവരെ:
ഈ ജനുവരിയിലെ ലക്കം “കേളി” എന്ന ദ്വൈമാസികയില്‍ എന്റെ “ഭരതനാട്യം-ഒരു ആധുനിക നൃത്തരൂപം” എന്ന ലേഖനം പ്രസിദ്ധീകരിച്ചു വരികയാണ്. കേരള സംഗീത നാടക അക്കാഡമിയുടെ പ്രസിദ്ധീകരണം ആണ് ‘കേളി’. ബ്ലോഗില്‍ എന്റെ ലേഖനം വായിച്ച ഒരു സാഹിത്യകാരന്‍ റെക്കമെന്റ് ചെയ്തതാണ്. പ്രിന്റ് മീഡിയത്തില്‍ ബ്ലോഗ് വരുന്നതിനെച്ചൊല്ലി കോലാഹലം ഉണ്ടെന്നറിയാം. എന്നെ സംബന്ധിച്ചിടത്തോളം ഇത് അംഗീകാരത്തിന്റെ ലക്ഷണം മാത്രമാണ്. കഴിഞ്ഞ ഏപ്രിലില്‍ എഴുത്തു പരിചയം അത്രയൊന്നുമില്ലാതെ വെറുതെ കയറി വന്നവനാണു ഞാന്‍. എന്നെ ഇത്രയും എത്തിച്ചത് നിങ്ങളെല്ലാവരുമാണ്. കമന്റുകളിലൂടെ പ്രോത്സാഹിപ്പിച്ചും കൂടുതല്‍ വായിച്ചും “ഇവിടെത്തന്നെ നിന്നോളൂ‘ എന്നു പറഞ്ഞ നിങ്ങളോട് എങ്ങനെയാണ് നന്ദി പറയുക? എന്നെ ബലമായി ഇവിടെക്കൊണ്ടു നിറുത്തിയ സിബു ജോണിയെ പ്രത്യേകം സ്മരിക്കുന്നു.

എന്റെ മറ്റൊരു ലേഖനം (“വാസന്തപഞ്ചമി നാളിലും സൂര്യകാന്തിയും”) വേറൊരു പ്രസിദ്ധീകരണം പരിഗണനയില്‍ എടുത്തിട്ടുണ്ട്. “പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ്” എന്ന നീണ്ടകഥയും ആ വഴി സഞ്ചരിച്ചേക്കും.

എല്ലാ സുഹൃത്തുക്കള്‍ക്കും ഒന്നു കൂടി-നന്ദി

29 comments:

എതിരന്‍ കതിരവന്‍ said...

“കേളി” എന്ന കേരള സംഗീതനാടക അക്കാഡമി പ്രസിദ്ധീകരണം ജനുവരി ലക്കത്തില്‍ എന്റെ “ഭരതനാട്യം- ഒരു ആധുനിക നൃത്തരൂപം” എന്ന ലേഖനം വരുന്നു! കഴിഞ്ഞ ഏപ്രിലില്‍ വെറുതെ ഇവിടെ കയറി വന്ന എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി എങനെ പറയേണ്ടൂ എന്ന് ചിന്താക്കുഴപ്പം.

കൂട്ടുകാരേ! സന്തോഷം, സന്തോഷം, നന്ദി, നന്ദി.

താരാപഥം said...

ഈ ബ്ലോഗിലൂടെ അത്‌ വായിക്കാനുള്ള അവസരം ഉണ്ടാക്കിയാല്‍ ഞങ്ങള്‍ക്കെല്ലാം വായിക്കാമായിരുന്നു.

Haree | ഹരീ said...

വളരെ നന്ന്. :)
ഇവിടെ വരുന്നതെല്ലാം ഞാന്‍ വായിക്കാറില്ല. പലതും മനസിലാക്കുവാനുള്ള കഴിവ് എനിക്കില്ലെന്നതു തന്നെ കാരണം. ഈ ലേഖനങ്ങള്‍ ‘കേളി’പോലെയുള്ള പ്രസിദ്ധീകരണങ്ങളില്‍ വരുമ്പോള്‍, ഇതുമായി ബന്ധപ്പെട്ട, ഈ വിഷയങ്ങളില്‍ താതപര്യമുള്ള പലരും വായിക്കുമെന്നും, കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നും കരുതാം. തീര്‍ച്ചയായും, ഇതൊരു അംഗീകാരം തന്നെയാണ്; എഴുത്തിനേക്കാളുപരി, എഴുതുന്ന വിഷയങ്ങളോട് എതിരന്‍ കതിരവന്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയ്ക്കുള്ള അംഗീകാരം.

@ താരാപഥം,
ഇവയൊക്കെ ബ്ലോഗില്‍ നേരത്തേ പ്രസിദ്ധീകരിച്ചവയാണ്. ‘ഭരതനാട്യം - ഒരു ആധുനിക നൃത്തരൂപം’ ഇവിടെ കാണാം.
--

ഉപാസന | Upasana said...

ആശംസകള്‍
:)
ഉപാസന

സാബു പ്രയാര്‍ said...

എഴുതി വളരുക

പ്രയാസി said...

എഴുതി വളയുക..!

ശ്ശൊ! അങ്ങനെയല്ല.. എഴുതി വളരുക..!

അഭിനന്ദനങ്ങള്‍..അഭിനന്ദനങ്ങള്‍..അഭിനന്ദനങ്ങള്‍..:)

Friendz4ever // സജി.!! said...

അഭിനന്ദനങ്ങള്‍.

അചിന്ത്യ said...

ങെ? ശരിക്കും? ഗ്രേറ്റ്. ഇപ്പ്രാവശ്യത്തെ കേളി എനിക്ക് കിട്ടീല്ല്യാ.അവരയച്ചില്ല്യേ ആവോ? നാളെത്തന്നെ പോയി വാങ്ങീട്ട് വേറെ കാര്യം.ഞെളിഞ്ഞ് നിക്കാല്ലോ ഇത് നമ്മടെ കൂട്ടുകാരനാ ന്ന്.

കുറുമാന്‍ said...

അഭിനന്ദനങ്ങള്‍. ഇനിയും ഒരുപാട് ബ്ലോഗ് കൃതികള്‍ ബ്ലോഗറല്ലാത്തവരുടെ കണ്ണുകള്‍ക്ക് കുളിരായി എത്തിപെടട്ടെ എന്നാശംസിക്കുന്നു.

വക്കാരിമഷ്‌ടാ said...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...

കഴിഞ്ഞ ഏപ്രിലില്‍ എഴുത്തു പരിചയം അത്രയൊന്നുമില്ലാതെ വെറുതെ കയറി വന്നവണാണു ഞാന്‍.

എതിരന്റെ ലേഖനങ്ങള്‍ വായിച്ചാല്‍ അങ്ങിനെയാണെന്ന് തോന്നുകയില്ല. ഇനി അങ്ങിനെയാണെങ്കില്‍ അത് ശരിക്കും പ്രചോദനം തരികയും ചെയ്യുന്നു.

“നന്ദി എങ്ങിനെയൊക്കെപ്പറയാം” എന്നൊരു പോസ്റ്റിട്ടാലോ :)

ശ്രീ said...

തിര്‍‌ച്ചയായും ഇതൊരു അംഗീകാരം തന്നെ.

എല്ലാ വിധ ആശംസകളും...
:)

എസ് പി ഹോസെ said...

അഭിനന്ദനങ്ങള്‍ എതിരന്‍ ജീ

ബ്ലോഗില്‍ വന്നതുകൊണ്ട് എതിരനെപ്പോലെ എത്രയോ കഴിവുള്ളവരെ പരിചയപ്പെടാന്‍ പറ്റി.

മൂര്‍ത്തി said...

ആശംസകള്‍.,,ഇനിയും നല്ല നല്ല പോസ്റ്റുകള്‍ ഇടുക..വക്കാരി പറഞ്ഞതിന്റെ താഴെ ഒരു ഒപ്പ് കൂടി...

ഉണ്ടാപ്രി said...

എല്ലാവിധ അഭിനന്ദനങ്ങളും മാഷേ..
പൂഞ്ഞാറിലെ കാറ്റ് എന്നെത്തും?

തഥാഗതന്‍ said...

എതിരന്‍‌ജി..

ഇതറിഞ്ഞിട്ട് ഒരുപാട് സന്തോഷം തോന്നി. ഞങ്ങളുടെ സൌഹൃദ സദസ്സുകളിലെല്ലം ഞങ്ങള്‍ താങ്കളുടെ പോസ്റ്റുകള്‍ ചര്‍ച്ച ചെയ്യാറുണ്ട്.
പൂഞ്ഞാറില്‍ നിന്നുള്ള കാറ്റ് എഴുതി തുടങ്ങിപ്പോള്‍ ഞാന്‍ കമന്റ് ഇട്ടിരുന്നു. ഇത് ബ്ലോഗ്ഗില്‍ ഒതുങ്ങി നില്‍ക്കേണ്ട ഒരു കൃതി അല്ലെന്ന്. ബ്ലോഗിനു പുറത്തുള്ള അനേകായിരം സൌഹൃദയര്‍ താങ്കളുടെ പ്രൌഢോജ്ജ്വലങ്ങളായ എഴുത്തുകള്‍ വായിക്കാന്‍ ഇടയാകുന്നത് തീര്‍ച്ചയായും ഒരു വലിയ ഭാഗ്യം തന്നെയാണ്..

അത്യധികം സന്തോഷത്തോടെ..


നന്മ നിറഞ്ഞ ഒരു പുതു വര്‍ഷം ആശംസിക്കുന്നു
നന്ദി നമസ്കാരം

അപ്പുകിളി said...

:) അനുമോദനങ്ങള്‍ ............

വാല്‍മീകി said...

അഭിനന്ദനങ്ങള്‍..

പ്രിയംവദ-priyamvada said...

ഞാനന്നേ പറഞ്ഞില്ലെ ? അഭിനന്ദനംസ്‌!
Happy New yr!

ഏറനാടന്‍ said...

എതിരന്‍ കതിരന്‍‌ജീ ആശംസകള്‍.. 2008 താങ്കള്‍‌ക്ക് ഒത്തിരി ഉന്നതികള്‍ ഉണ്ടാവുന്ന വര്‍‌ഷമാവട്ടെ എന്നാശംസിക്കുന്നു.

എതിരന്‍ കതിരവന്‍ said...

ഇവിടെ വന്ന് അഭിനന്ദനങ്ങളും ആശംസകളും അര്‍പ്പിച്ച എല്ലാവര്‍ക്കും അകമഴിഞ്ഞ നന്ദി.

തഥാഗതന്‍:
താങ്കളുടെ സൌഹൃദസദസ്സുകളില്‍ എന്റെ പോസ്റ്റുകളെ ക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ടെന്നുള്ളത് അദ്ഭുതത്തോടെയാണ് ഉള്‍‍ക്കൊണ്ടത്. കാരണം വായനാലിസ്റ്റുകളില്‍ കയറിക്കൂടാത്തതാണ് എന്റെ ബ്ലോഗ്. എന്റെ കഥകളും ലേഖനങ്ങളും വാരഫലങ്ങളില്‍ ലിസ്റ്റ് ചെയ്യപ്പെടാറുമില്ല.‍

സന്തോഷം, സന്തോഷം.

ബഹുവ്രീഹി said...

അഭിനന്ദനങ്ങള്‍...

:) ഇതൊരു തുടക്കം മാത്രം...

രാജേഷ്‌ ആര്‍. വര്‍മ്മ said...

കതിരവനച്ചായാ,

അടിപൊളി! കേളിയിലും കീബോര്‍ഡ്‌ നാമത്തിലാണോ പ്രസിദ്ധീകരിക്കാന്‍ പോകുന്നത്‌? അല്ലെങ്കില്‍ ഇത്രയും നാള്‍ ഒളിച്ചുവെച്ച ഐഡന്റിറ്റിയൊക്കെ ചുമ്മാതായിപ്പോയല്ലോ.

Anonymous said...

അംഗീകാരത്തിന്റെ ലക്ഷണമല്ല. അംഗീകാരം തന്നെ. അര്‍ഹതയുള്ള അംഗീകാരം. ബഹു പറഞ്ഞതുപോലെ ഇതൊരു തുടക്കമാകട്ടെ...

Shingidi said...

Abhimaanam.
Aanandam.
Abhinandhanangal!

സുമേഷ് ചന്ദ്രന്‍ said...

അഭിനന്ദനങള്‍

ഹരിശ്രീ said...

ആശംസകള്‍

Ashly A K said...

അഭിനന്ദനങ്ങള്‍!!!

അഗ്രജന്‍ said...

ഹഹഹ യ്ക്ക് ശേഷം അഭിനന്ദങ്ങള്‍ അറിയിക്കാനാണ് നിയോഗം... :)

അഭിനന്ദനങ്ങള്‍ എതിരന്‍...

അഭിലാഷങ്ങള്‍ said...

എതിരന്‍ കതിരവന്‍,

താങ്കളുടെ മിക്ക രചനകളും ഞാന്‍ വായിച്ചിട്ടുണ്ട്. ഈ സൈറ്റ് പണ്ടേ എന്റെ ഫേവ്‌റേറ്റ് ലിസ്റ്റിലുള്ളതാ. പിന്നെ, അഭിപ്രായം പറയാന്‍ മാത്രം അഭി വളര്‍ന്നിട്ടില്ലാത്തത് കൊണ്ട് വായന മാത്രമേ ഉള്ളൂ. അഭിപ്രായങ്ങള്‍ പറയാറില്ല.

(താങ്കളുടെത് പോലുള്ള ബ്ലോഗുകളില്‍ അഭിപ്രായം പറയാനും വേണ്ടേ ഒരു മിനിമം യോഗ്യത!? അതാ..) :-)

പക്ഷെ, ഇപ്പോള്‍, അഭിനന്ദനം അറിയിക്കാന്‍, സന്തോഷത്തില്‍ പങ്ക് ചേരുവാന്‍ എനിക്ക് വല്ലാത്തൊരു ആഗ്രഹം. അതിനാല്‍ അഭിയുടെ അഭിനന്ദനം ഇവിടെ അറിയിച്ചുകൊള്ളുന്നു.

ഇനിയും ഒരുപാട് അംഗീകാരങ്ങള്‍ താങ്കളെ കാത്തിരിക്കുന്നു എന്ന് എന്റെ മനസ്സ് പറയുന്നു.

നല്ലത് വരട്ടെ...

സസ്നേഹം
അഭിലാഷ്, ഷാര്‍ജ്ജ