Friday, August 24, 2007

പപ്പട സ്റ്റ്യൂ

വ്യ്തസ്തമായതും എളുപ്പം ഉണ്ടാക്കാവുന്നതും ആണ്‍ ഈ സ്റ്റ്യൂ.
മിസ്സസ് കെ. എം. മാത്യൂ വിന്റെ ഒറിജിനല്‍ പാചകത്തിന്റെ പരിഷ്കരിച്ച വിധി.

ഉണങ്ങാത്ത ആറു ചെറിയ പപ്പടം രണ്ടായി കീറുക. ഓരൊ കഷണവും തെറുത്ത് ചുരുട്ടിയെടുത്ത് നൂലു കൊണ്ട് ചുരുട്ട് അഴിഞ്ഞുപോകാതെ കെട്ടുക. വറുത്തു കോരി എണ്ണ വാലാന്‍ വയ്ക്കുക. രണ്ടു സവാള ചെറിയ കഷണങ്ങളാക്കിയതും മൂന്നു പച്ചമുളകു കീറിയതും എട്ട് കരിവേപ്പിലയും തികക്കെ വെള്ളത്തില്‍ പാകത്തിന്‍ ഉപ്പുമിട്ട് വേവിക്കുക. രണ്ടു കപ്പ് തേങ്ങാപ്പാല്‍ ഒഴിച്ച് ഒന്നു ചൂടാക്കുക. സധാരണ സ്റ്റ്യൂവിന്റെ പാകത്തിനേക്കാളും അയഞ്ഞിരിക്കണം ഈ സ്റ്റ്യൂ. ഒരു കത്രിക കൊണ്ട് വറുത്ത പപ്പടച്ചുരുളിന്റെ നൂല്‍ക്കെട്ട് മുറിച്ചുകളഞ്ഞ് സ്റ്റ്യൂവിലിട്ട് ഒന്നു ചൂടാക്കുക. ഇനി പപ്പട സ്റ്റ്യൂ വിളമ്പിക്കോളുക.

കുറിപ്പ്:
അധികം പഴക്കമില്ലാത്ത, പൊട്ടിപ്പോകാതെ ചുരുട്ടാന്‍ തക്ക മൃദുവായ പപ്പടമേ ഇതിന് ഉപയോഗിക്കാന്‍ പറ്റൂ. വറുത്ത പപ്പടച്ചുരുള്‍ സ്റ്റ്യൂവിലിട്ട് മൃദുവായിക്കഴിഞ്ഞാല്‍ അധികം താമസിയാതെ വിളമ്പണം. അല്ലെങ്കില്‍ പപ്പടം വെള്ളമയം കുടിച്ചെടുത്ത് സ്റ്റ്യൂ കട്ടിയായിപ്പോകും.കറുവാപ്പട്ടയുടെ സ്വാദ് ഇഷ്ടമാണെങ്കില്‍ ഒരു കഷണം ഇട്ട് സ്റ്റ്യൂ ഉണ്ടാക്കാം.

6 comments:

എതിരന്‍ കതിരവന്‍ said...

പുതിയ തരം സ്റ്റ്യൂ. വറുത്ത പപ്പടച്ചുരുള്‍ കൊണ്ട്. മിസ്സിസ് കെ. എം മാത്യുവിനോട് കടപ്പാട്. എളുപ്പമാണ് ഉണ്ടാക്കാന്‍.

G.MANU said...

pappatam se stew.....
onnu pareekshichalo

ശ്രീലാല്‍ said...

എതിരാ,

എന്റെ വീട്ടിലെ അടുക്കളയില്‍ മിക്കവാറും ഇന്നോ നാളെയോ അത്‌ സംഭവിക്കും. പപ്പട സ്റ്റ്യൂ ഉണ്ടാക്കലും തുടര്‍ സംഭവങ്ങളും.... പ്രിന്റൗട്ട്‌ ഒക്കെ എടുത്ത്‌ വീട്ടിലെത്തിയിട്ടുണ്ട്‌ ഓണാവധിക്ക്‌. നള പാചകത്തില്‍ നിന്നും കുറച്ച്‌ ഐറ്റങ്ങള്‍ കൂടിയുണ്ട്‌ വരും ദിവസങ്ങളിലെ മെനുവില്‍...

അനുഗ്രഹിച്ചാലും... :)
അഭിപ്രായം അറിയിക്കാം..

SUNISH THOMAS said...

സ്റ്റൂ ഞാനും ഉണ്ടാക്കാന്‍ (ഉണ്ടാക്കിപ്പിക്കാന്‍) തീരുമാനിച്ചു. കഴിച്ചേച്ചും വച്ചും അഭിപ്രായം പറഞ്ഞോളാം.....!!

(ഷാപ്പില്‍ കറിക്കച്ചോടമായിരുന്നല്ലേ പണി?):)

റീനി said...

എളുപ്പമുള്ള സ്റ്റൂവാണല്ലോ. കറുവാപ്പട്ടയും, ഗ്രാമ്പുവും, ഏലക്കയുമില്ലാത്ത സ്റ്റൂവോ?

എതിരന്‍ കതിരവന്‍ said...

ഗി. മനു, ശ്രീലാല്‍: പപ്പട സ്റ്റ്യൂ ഉണ്ടാക്കി നോക്കിയോ? വെളിച്ചണ്ണയില്‍ വറുത്ത പപ്പടച്ചുരുളാണെങ്കില്‍ സ്വാദു കൂടും.

സുനീഷ്; അമ്മച്ചി ഉണ്ടാക്കിത്തന്നോ സ്റ്റ്യൂ?
ഷാപ്പില്‍ കറിക്കച്ചോടമൊന്നുമല്ലായിരുന്നു. വെറും പാ‍ാത്രം കഴുകലായിരുന്നു എന്റെ ജോലി. എല്ലാം നോക്കീം കണ്ടും പഠിച്ചതാ.

റിനീ:
ഈ സ്റ്റ്യൂനു കരിവേപ്പിലയുടെ സ്വാദു മാത്രം മതിയായിരിക്കും. കൂടുതല്‍ ഏലക്കാ ഗ്രാമ്പൂ സ്വാദുവന്നാല്‍ അത് പപ്പടത്തിന്റെ സ്വാദിനെ തെല്ലു തളര്‍ത്തും.

(സ്റ്റ്യൂവില്‍ ഗ്രാമ്പൂ ഇടാറുണ്ടോ നിങ്ങടെ നാട്ടില്‍?)